Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Financial Issues

സാ​മ്പ​ത്തി​ക ത​ർ​ക്കം; ടെ​ക്കി യു​വാ​വ് മാ​താ​പി​താ​ക്ക​ളെ കു​ത്തി​ക്കൊ​ന്നു

ബം​ഗു​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ സാ​മ്പ​ത്തി​ക ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ടെ​ക്കി യു​വാ​വ് മാ​താ​പി​താ​ക്ക​ളെ കൊ​ന്നു. ബം​ഗു​ളൂ​രു​വി​ലാ​ണ് സം​ഭ​വം.

രോ​ഹ​ൻ ച​ന്ദ്ര ഭ​ട്ട് (33)ആ​ണ് മാ​താ​പി​താ​ക്ക​ളാ​യ വി​ര​മി​ച്ച നാ​വി​ക​സേ​നാ ക്യാ​പ്റ്റ​ൻ ന​വീ​ൻ ച​ന്ദ്ര ഭ​ട്ട് (60), ദ​ന്ത​ഡോ​ക്ട​റാ​യ ഭാ​ര്യ ഡോ. ​ശ്യാ​മ​ള ഭ​ട്ട് (55) എ​ന്നി​വ​രെ വ​സ​തി​യി​ൽ വ​ച്ച് കു​ത്തി​ക്കൊ​ന്ന​ത്.

രോ​ഹ​ന് സാ​മ്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. ഇ​യാ​ൾ മാ​താ​പി​താ​ക്ക​ളി​ൽ നി​ന്നും അ​ക​ന്ന് ഒ​റ്റ​യ്ക്കാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ചൊ​വ്വാ​ഴ്ച വീ​ട്ടി​ലെ​ത്തി​യ ഇ​യാ​ൾ മാ​താ​പി​താ​ക്ക​ളു​മാ​യി വ​ഴ​ക്കി​ട്ടു​വെ​ന്ന് വൈ​റ്റ്ഫീ​ൽ​ഡ് ഡി​സി​പി സൈ​ദു​ലു അ​ദ​വ​ത് പ​റ​ഞ്ഞു.

ഈ ​വ​ഴ​ക്കി​നി​ടെ​യാ​ണ് സം​ഭ​വം. കു​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Latest News

Corehub Up